ആലംപാടി:
ആലംപാടിയുടെ മത- സാമൂഹിക -സാംസ്‌കാരിക-ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ നിറ സാന്നിധ്യമായ യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി ആലംപാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ആലംപടി ജമാഅത്ത് പരിധിയില്‍ നിന്നും SSLC,+ 2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും ആലംപാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും LSS , USS പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെയും മൊമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. 2026 ജൂലൈ 7 ചൊവ്വാഴ്ച സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി പ്രിന്‍സിപള്‍ ശ്രീമതി ദീപ ഉല്‍ഘാടനം ചെയ്തു. യുഏ ഇ ആലംപാടി ജമാഅത്ത് ജോയിന്റ് സെക്രട്ടറി ഷെരീഫ് ഹാജി മദകത്തില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മാഹിന്‍ ആലംപാടി മുഖ്യാതിഥിയായിരുന്നു. ആലംപാടി ഖിളര്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് മേനത്ത്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഹക്കീം മാസ്റ്റര്‍, യുഎഇ ജമാഅത്ത് പ്രവര്‍ത്തക സമിതി അംഗങ്ങളായ കാദര്‍ തളങ്കര , കാദര്‍ ബാവ, അബ്ബാസ് കടുമന, ഹമീദ് എസ് ടി,യുഎഇ ജമാഅത്ത് മെമ്പര്‍മാരായ അന്‍വര്‍ മദകത്തില്‍ അബുബക്കര്‍ മിഹ്‌റാജ് എന്നിവര്‍ സംസാരിച്ചു. റൗഫ് ഖാസി സ്വാഗതവും ഇബ്രാഹിം മിഹ്‌റാജ് നന്ദിയും പറഞ്ഞു…
യു എ ഇ ആലംപാടി ജമാഅത്ത് കമ്മിറ്റി SSLC, +2 , LSS, USS വിജയികള്‍ക്ക് അനുമോദനവും ഉപഹാരസമര്‍പ്പണവും നടത്തി.




