. അടച്ചിട്ട വിട്ടില്‍ നിന്ന്
അഞ്ച് പവനോളം
സ്വര്‍ണ്ണം കവര്‍ന്നു.പൈവളിഗെ പഞ്ചായത്തിലെ കയ്യാര്‍, പാലക്കാട് സ്വദേശിയായ ഹോട്ടല്‍ വ്യാപാരി യൂസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കുടുംബം സ്വലാത്തിന് പോയ ഒരു മണിക്കൂര്‍ ഇടവേളയിലാണ് വീട്ടില്‍ കവര്‍ച്ച.
ഞായറാഴ്ച രാത്രിയൊടെയാണ് യൂസഫിന്റെ ഭാര്യ മൈമൂനയും മക്കളും കയ്യാര്‍ പള്ളിയില്‍ സ്വലാത്തിന് പോയത്. വീട് പൂട്ടിയിട്ടു പോയ സംഘം എട്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത് .
കിടപ്പുമുറിയിലെ വസ്ത്രങ്ങള്‍
അലമാരകള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളണ് കവര്‍ച്ച ചെയ്തത്.സംഭവി മഞ്ചേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
സിസിടി ദൃശ്യങ്ങള്‍ കേന്ദ്രീകരാണ്
അന്വേഷണം.
വീടുമായി അടുത്ത ബന്ധമുള്ള ആളുകളായിരിക്കും മോഷണത്തിന് പിന്നില്ലെന്നാണ്
പോലീസ്
സംശയിക്കുന്നത്.




