കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ശാഖാതലങ്ങളിലേക്കുള്ള റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കായി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സംഘടിപ്പിക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ശില്‍പ്പശാലയുടെ ആദ്യഘട്ടം ബന്തിയോട് സമസ്ത മഞ്ചേശ്വരം ആസ്ഥാനത്ത് നടന്നു.
മഞ്ചേശ്വരം, ഉപ്പള, കുമ്പള മേഖലകളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. സമസ്ത മദ്‌റസ മാനേജ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം കണ്ടത്തില്‍ മുഹമ്മദ് കുഞ്ഞി ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു.
സെന്റര്‍ കോര്‍ഡിനേറ്ററും ജില്ലാ സെക്രട്ടറിയുമായ ഫൈസല്‍ ദാരിമി അടുക്ക സ്വാഗതം പറഞ്ഞു. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം വിഷയാവതരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കബീര്‍ ഫൈസി പെരിങ്കടി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ജില്ല ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വര്‍ക്കിംഗ് സെക്രട്ടറി ഹനീഫ് അസ്‌നവി നാഷണല്‍ നഗര്‍,
ജില്ലാ സെക്രട്ടറിയേറ്റ് അംഗം റാസിഖ് ഹുദവി പേരാല്‍, ശക്കീല്‍ അസ്ഹരി കൊക്കച്ചാല്‍, മുനാസ് നുജൂമി അടുക്ക, ജാസിം കടമ്പാര്‍, റൗഫ് ഫൈസി ഗാന്ധിനഗര്‍, റിയാസ് പേരാല്‍, ഉനൈസ് അസ്നവി ആരിക്കാടി, സിദ്ധീഖ് മൗലവി ബായാര്‍, ലത്തീഫ് മാസ്റ്റര്‍ ഉപ്പളക്കുന്നില്‍, നൗസീഫ് നുജൂമി, ഇഖ്ബാല്‍ ഫൈസി, കരീം ഫൈസി, ബഷീര്‍ കുമ്പള, നാസിര്‍ ജലാലി, മുസമ്മില്‍ ഇര്‍ഫാനി, ഹമീദ് ഫൈസി, നൗഷാദ് ഉപ്പള എന്നിവര്‍ സംസാരിച്ചു.
മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടപടിക്രമങ്ങള്‍, സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍, റിട്ടേണിംഗ് ഓഫീസര്‍മാരുടെ ഉത്തരവാദിത്തങ്ങള്‍, ഓര്‍ഗനെറ്റ് സംവിധാനത്തിന്റെ ഉപയോഗം എന്നിവ സംബന്ധിച്ച് വിശദമായ പരിശീലനം ശില്‍പ്പശാലയില്‍ നല്‍കി.
ശില്പശാലയുടെ തുടര്‍ഘട്ടങ്ങള്‍ ജൂലൈ 18-ന് ചെര്‍ക്കളയിലും ജൂലൈ 21-ന് ചെറുവത്തൂരിലും നടക്കും.
എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍: റിട്ടേണിംഗ് ഓഫീസേഴ്സ് ശില്‍പ്പശാല സംഘടിപ്പിച്ചു




