ആസ്‌ക് തളങ്കര ശൈഖുനാ ത്വാഖാ ഉസ്താദ് അനുസ്മരണവും അനുശോചന യോഗവും സംഘടിപ്പിച്ചു

കാസറഗോഡ് :
പ്രശസ്ത പണ്ഡിതനും മംഗളുരു കിഴൂര്‍ സംയുക്ത ഖാസിയുമായിരുന്ന ശൈഖുനാ ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരിയുടെ വിയോഗത്തെ തുടര്‍ന്ന് ആസ്‌ക് തളങ്കരയുടെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ബേകാച്ചി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന സ്‌പെഷ്യല്‍ ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് അതീഖ് റഹ്‌മാന്‍ ഖാസിയാറകം അധ്യക്ഷത വഹിച്ചു. സിറാജ് ഖാസിലൈന്‍ പ്രാര്‍ത്ഥനയും അനുസ്മരണ പ്രഭാഷണവും നടത്തി. യോഗത്തില്‍ സംസാരിച്ചവര്‍ ശൈഖുനാ ത്വാഖാ ഉസ്താദിന്റെ വിദ്യാഭ്യാസ, ആത്മീയ, സാമൂഹിക രംഗങ്ങളിലെ സമഗ്ര സംഭാവനകളെ അനുസ്മരിച്ചു. പാണ്ഡിത്യം, വിനയം, ദീര്‍ഘവീക്ഷണം എന്നിവ കൊണ്ട് സമൂഹത്തിന് മാതൃകയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് തീരാനഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പരേതന്റെ മഗ്ഫിറത്തിനും ഉന്നത പദവിക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. അബ്ദുല്‍ നിസാര്‍ , മുഹമ്മദ് റിയാസ് , ഫൈസല്‍ പ്രിന്‍സ്, ബഷീര്‍, സമീല്‍, ഫൈസല്‍ പി എ, നൗഷാദ് ബാങ്കോട്, സിറാജ് ബ്രയ്റ്റ്, നിയാസ് ബഷീര്‍, ഖാദര്‍ വെല്‍ഫിറ്റ്, അബ്ദുല്‍ റഹൂഫ്, ഹംസ അങ്കോള, സലീം പി എ, നൗഷാദ് കെ എം, മുഹമ്മദ് റിഹാന്‍, സിനാന്‍, ശഹ്വാന്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശിഹാബ് ഊദ് സ്വാഗതവും ട്രഷറര്‍ ഷുഹൈബ് നന്ദിയും പറഞ്ഞു.

Scroll to Top