ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചു; അച്ഛനും മകളും മരിച്ചു, ഭാര്യയും മകനും ചികിത്സയില്‍

കുന്നംകുളത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുന്നംകുളം സ്വദേശി സിബി (50), മകള്‍ അലീന (18) എന്നിവര്‍ മരിച്ചു. ഭാര്യ ബീന (40), മകന്‍ ആദിത്യന്‍ (17) എന്നിവര്‍ ചികിത്സയിലാണ്.
തൃശ്ശൂര്‍: തൃശ്ശൂര്‍ കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രവാസിയായ സിബിയാണ് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങി എത്തിയ ശേഷം ജീവനൊടുക്കിയത്. കുന്നംകുളം സ്വദേശി സിബി (50), മകള്‍ അലീന (18) എന്നിവര്‍ മരിച്ചു. ഭാര്യ ബീന (40), മകന്‍ ആദിത്യന്‍ (17) എന്നിവര്‍ ചികിത്സയിലാണ്.

സിബി പ്രവാസിയായിരുന്നു. ജോലി നഷ്ട്ടപ്പെട്ട് മടങ്ങി വന്ന ദിവസമായിരുന്നു ആത്മഹത്യാശ്രമം. വിഷം കഴിച്ച സിബി കിണറ്റില്‍ ചാടുകയായിരുന്നു. മകള്‍ വിഷം കഴിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു. ബീന വിഷം കഴിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിച്ചു. മകന്‍ ആദിത്യനാണ് ഭയന്ന് പൊലീസിനെ വിളിച്ചത്. ആദിത്യനെയും വിഷം കഴിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ഇവരുടെ വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Scroll to Top