മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യൂ ) ജില്ലാ സമ്മേളനം നടന്നു

ചെര്‍ക്കള –മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യൂ ) ജില്ലാ വാര്‍ഷിക സമ്മേളനം ചെര്‍ക്കള സദ്ഭാവന ഹാളില്‍ (സ ; വരദരാജ പൈ നഗര്‍ ) ല്‍ നടന്നു .സമ്മേളനം എ ഐ ആര്‍ ടി ഡബ്ല്യൂ എഫ് അഖിലേന്ത്യ വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ.ഹരികൃഷ്ണന്‍ ഉല്‍ഘടനം ചെയ്തു. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് അഡ്വ,പി.അപ്പുകുട്ടന്‍ അധ്യക്ഷ വഹിച്ചു.ജില്ലാ സെക്രട്ടറി ഗിരികൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി കെ.കെ.കലേശന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സി ഐ ടി യൂ സംസ്ഥാന സെക്രട്ടറി ടി.കെ.രാജന്‍ ,സി ഐ ടി യൂ ഏരിയ സെകട്ടറി കെ.രവീന്ദ്രന്‍ ,ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരന്‍ ,ടി.ബാബു ,കെ.വി.രാഘവന്‍ ,എ.ആര്‍.ധന്യവാദ് ,കെ.പ്രഭാകരന്‍ ,പ്രശാന്ത് കരിച്ചേരി എന്നിവര്‍ പ്രസംഗിച്ചു.രാജന്‍ കരിച്ചേരി രക്തസാക്ഷി പ്രമേയവും കെ.പ്രദീപന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സങ്കാടക സമിതി ചെയര്മാന് എ.നാരായണന്‍ സ്വാഗതവും കണ്‍വീനര്‍ സത്യജിത്ത് പെരിയ നന്ദി

ഭാരവാഹികള്‍ — മാധവന്‍ മണിയറ (പ്രസിഡന്റ് ),,ഗിരി കൃഷ്ണന്‍ (സെക്രട്ടറി ),

വൈസ് പ്രെസിഡന്റുമാര്‍ – അഡ്വ,പി.അപ്പുകുട്ടന്‍ ,പ്രശാന്ത് കരിച്ചേരി ,ഖജാന്‍ജി -കെ.പ്രഭാകരന്‍ ,,25 അംഗം കമ്മിറ്റിയെ തെരെഞ്ഞുടുത്തു .

സ്വകാര്യ ബസ് വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുക

കേരളത്തിലെ യുഡിഎഫ് ഗവണ്‍മെന്റ നടപ്പിലാക്കിയ പ്രിയദര്‍ശനി സ്ത്രീ സൗജന്യ യാത്ര കേരളത്തിലെ ബസ് വ്യവസായത്തെയും തൊഴിലാളികളെയും അവരുടെ കുടുംബത്തെയും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടിരിക്കുന്നത് അതുപോലെതന്നെ ഇന്ധന വില വര്‍ദ്ധനവുമൂലം ബസ് വ്യവസായം നിര്‍ത്തലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കുക, ലേബര്‍കോട് ഒഴിവാക്കുക ,ബസ്റ്റാന്‍ഡുകളില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

Scroll to Top