, കേരള ചരിത്രത്തിലെ അപൂര്‍വ സംഭവം, നിര്‍ണായക വിധിയുമായി ഹൈക്കോടതി
കാപ്പാ കേസില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കി. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. കോടതി നിര്‍ദ്ദേശപ്രകാരം വിയ്യൂര്‍ ജയിലില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും.
കൊച്ചി: തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍ ആര്‍ സു?ഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. കാപ്പാ കേസില്‍ തടവില്‍ കഴിയുകയാണ് സു?ഗതന്‍. നാളെ രാവിലെ 11 മണിക്ക് വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞക്ക് സൗകര്യമൊരുക്കാനും കോടതി നിര്‍ദേശം നല്‍കി. കേരളത്തില്‍ അപൂര്‍വ സംഭവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. പരിമിതമായി അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെയും കയറ്റും. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാര്‍ഡ് 20 ലെ കൗണ്‍സിലറായ സുഗതന്‍.
ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനെ കുറിച്ച് എന്താണ് നിലപാടെന്നും സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ലേല്‍ കോര്‍പ്പറേഷനില്‍ ഭരണം നഷ്ടപ്പെടുമോ എന്നും കോടതി സര്‍ക്കാറിനോട് ചോദിച്ചിരുന്നു. സുഗതനെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്ന കാര്യം അംഗീകരിക്കണം. തെരഞ്ഞെടുപ്പിനു മുന്‍പേ ഉള്‍പ്പെട്ട കേസുകളിലല്ലേ സുഗതനെതിരെ കാപ്പ ചുമത്തിയതെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു. കോടതി നിര്‍ദ്ദേശിച്ചാല്‍ സൗകര്യം ഒരുക്കാം എന്ന് സര്‍ക്കാരും അറിയിച്ചു. കാപ്പ പ്രതിക്ക് ഭരണഘടനാപരമായി ഒരു അവകാശവും ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 9 മുതല്‍ കാപ്പ ചുമതി നാടുകടത്തപ്പെട്ട ആ സുഗതന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.




