അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയെക്കുറിച്ചു പ്രതികരിച്ച് ഈജിപ്ത് താരം മുസ്തഫ സിക്കോ.
ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായതിനു പിന്നാലെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയെക്കുറിച്ചു പ്രതികരിച്ച് ഈജിപ്ത് താരം മുസ്തഫ സിക്കോ.
മത്സരത്തിനിടെ സിക്കോ നേടിയ രണ്ടാം ഗോള്‍ ഫൗളിന്റെ പേരു പറഞ്ഞ് റഫറി നിഷേധിച്ചിരുന്നു. അതേസമയം അര്‍ജന്റീനയെ നേരിട്ട അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് സിക്കോ ഇപ്പോള്‍. മത്സരത്തില്‍ ഗ്രൗണ്ടില്‍ മെസ്സിയുണ്ടെന്ന തോന്നല്‍ പോലും തനിക്കുണ്ടായിരുന്നില്ലെന്നാണ് സിക്കോയുടെ വാക്കുകള്‍. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് പ്രചോദനമായി കാണുന്നതെന്നും സിക്കോ വ്യക്തമാക്കി.
‘മെസ്സി ഫുട്‌ബോളിലെ മഹാനായ കളിക്കാരനാണ്. എന്നാല്‍ ക്രിസ്റ്റ്യാനോയ്ക്കു ശേഷം മാത്രം. കാരണം ഞാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ മെസ്സി അവിടെയുണ്ടെന്നു പോലും എനിക്കു തോന്നിയിരുന്നില്ല’- സിക്കോ പറഞ്ഞു.
മോശം കളിയെന്ന് ഇം?ഗ്ലണ്ട് കോച്ച്; വിയോജിപ്പുമായി ബെല്ലിങ്ഹാം; ഇംഗ്ലണ്ട് ടീമില്‍ തര്‍ക്കം
ഫിഫയുടെ ഏകപക്ഷീയമായ നിലപാടുകളാണു മത്സരത്തില്‍ ഈജിപ്തിനു തിരിച്ചടിയായതെന്ന് തോല്‍വിക്കു പിന്നാലെ താരം ആരോപിച്ചിരുന്നു. ‘റഫറി കാണിച്ചത് അനീതിയാണ്. ഒരു രാജ്യത്തിന്റെയാകെ കഠിനാധ്വാനമാണ് റഫറി പാഴാക്കി കളയുന്നത്.
തുടക്കം മുതല്‍ റഫറി ഞങ്ങള്‍ക്ക് എതിരാണ്. അര്‍ജന്റീനയ്‌ക്കെതിരെ 2-0ന് മുന്നിലെത്താന്‍ ഈജിപ്തിനെ അനുവദിച്ചില്ല. ഈ ലോകകപ്പ് ഒത്തുകളിയാണ്. ലോകകപ്പ് കിരീടം അര്‍ജന്റീനയ്ക്കു നല്‍കിക്കഴിഞ്ഞു.’ സിക്കോ പ്രതികരിച്ചു.




