കാരണം ഓര്‍മയില്ല, മറവികള്‍ പ്രായാധിക്യം കൊണ്ടാകാം’; ട്രോളുകള്‍ക്ക് മറുപടിയുമായി ജയറാം

സമീപകാലത്ത് തനിക്കെതിരെ ഉയര്‍ന്ന ട്രോളുകളില്‍ പ്രതികരണവുമായി നടന്‍ ജയറാം. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള കാര്യമായതിനാല്‍ ഓര്‍മ്മയില്ലെന്നും, വിനയം മാറ്റാനാവാത്ത സ്വാഭാവിക ശൈലിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമീപകാലത്ത് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് പാത്രമായ ആളാണ് നടന്‍ ജയറാം. ട്വന്റി ട്വന്റി സിനിമയുടെ ക്ലൈമാക്‌സില്‍ താന്‍ ഇല്ലാത്തത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് തമിഴിലും മലയാളത്തിലും വെവ്വേറെ മറുപടികള്‍ നല്‍കിയതാണ് ട്രോളുകള്‍ക്ക് കാരണമായത്. പിന്നീട് നടന്റെ പഴയകാര്യങ്ങളും വിനയത്വവും എല്ലാം കുത്തിപ്പൊക്കി ട്രോളുകളും വിമര്‍ശനങ്ങളും വന്നു. ഇപ്പോഴിതാ വീട്ടില്‍ മകളുടെ ട്രോള്‍ വച്ച് നോക്കുമ്പോള്‍ പുറത്തുള്ളതൊന്നും ഒന്നുമല്ലെന്ന് പറയുകയാണ് ജയറാം.

ഇരുപത് വര്‍ഷം മുന്‍പത്തെ സിനിയാണതെന്നും എന്തിന് വേണ്ടിയാണ് അന്ന് പോയതെന്ന് ഓര്‍മയില്ലെന്നും ജയറാം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിനയം തന്റെ സ്ഥായിയായ കാര്യമാണെന്നും എത്ര ബലം പിടിച്ചാലും അത് മാറ്റാന്‍ സാധിക്കില്ലെന്നും ജയറാം പറയുന്നു.

‘സാധാരണ ആളുകള്‍ ഫേസ് ചെയ്യുന്നത് ജാടയാണ്, അഹംഭാവം ആണെന്നൊക്കെ ഉള്ള കാര്യങ്ങളാണ്. വിനയത്തിന്റെ പേരില്‍ ആദ്യമായിട്ടാണ് ഞാന്‍ പഴി കേള്‍ക്കുന്നത്. എന്റെ സ്ഥായിയായ കാര്യമാണത്. എനിക്കത് മാറ്റാന്‍ പറ്റില്ല. ഒരാളോട് സംസാരിക്കുമ്പോള്‍ എത്ര ബലം പിടിച്ചിരുന്നാലും എന്നെ കൊണ്ട് പറ്റില്ല. അങ്ങനെ സംസാരിക്കാന്‍ അറിയില്ല. എന്റെ ശീലങ്ങള്‍ അങ്ങനെ ആയിപ്പോയി. ആര്‍ട്ടിഫിഷ്യലായിട്ടൊരു ഫേസ് പിടിക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല. ട്രോളാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കാതിരിക്കാന്‍ ഞാന്‍ മാക്‌സിമം ശ്രമിക്കാറുണ്ട്. എല്ലാവരും എന്നെ കളിയാക്കുന്നു. അതുകൊണ്ട് അഭിനയമൊക്കെ നിര്‍ത്തി പോകുവാണെന്നൊന്നും പറയാന്‍ പറ്റില്ല. കാരണം കഴിഞ്ഞ 38 വര്‍ഷമായി ഈ ജോലിയാണ് ചെയ്യുന്നത്’, എന്ന് ജയറാം പറഞ്ഞു.

Scroll to Top