പി.എന്‍ പണിക്കര്‍ അനുസ്മരണത്തോടനുബന്ധിച്ച് വായനാമാസാചരണത്തിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. കെ.പി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറിസി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വിനോദ് കുമാര്‍ സി.പി.വി.എന്‍.കെ ബാബുരാജ് ശശികല ടീച്ച,ര്‍ ശശി പുല്ലൂര്‍, ആയിഷ മുഹമ്മദ്, വിജയലക്ഷ്മി പി.വി, ഷീജ രഘു, വിജയലക്ഷ്മി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ കെ.രാമചന്ദ്രന്‍ നായര്‍ ക്വിസ് മാസ്റ്ററായിരുന്നു.
വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനും വിജ്ഞാനവികസനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. നീലേശ്വരം രാജാസ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അശ്വിന്‍ രാജ്, ഹരിഗോവിന്ദ്.സി ബേത്തൂര്‍പാറ ജി എച്ച്എസ്എസിലെ ആദര്‍ശ് മോഹന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സംസ്ഥാന തല വിജയികള്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.




