തിരുവനന്തപുരത്ത് റോഡ് നിര്‍മാണത്തിനിടെ പൈപ്പ് പൊട്ടി; ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച

റോഡില്‍ ഗതാഗതം നിര്‍ത്തിവച്ചപ്പോള്‍
തിരുവനന്തപുരത്ത് റോഡ് നിര്‍മാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടി വാതക ചോര്‍ച്ച. തിരുവനന്തപുരം കുമാരപുരം പൂന്തി റോഡിലാണ് സംഭവം. വാതക ചോര്‍ച്ചയെ തുടര്‍ന്ന് ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. അഗ്‌നിശമനാസേന സ്ഥലത്തെത്തി വാതക ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടയില്‍ അടിയിലൂടെ കടന്നുപോകുന്ന ഗ്യാസ് പൈപ്പ് ലൈനില്‍ തട്ടുകയായിരുന്നു എന്നാണ് വിവരം. ഈ ഭാഗത്തേയ്ക്കുള്ള വാല്‍വെല്ലാം അടച്ച് പൈപ്പിന്റെ അറ്റക്കുറ്റപണികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഗ്യാസ് ചോര്‍ച്ച നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഈ ലൈനിലൂടെയുള്ള ഗ്യാസ് വിതരണം താല്‍ക്കാലികമായി നിര്‍ത്തലാക്കി.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പൈപ്പ് ലൈനിന്റെ കേടുപാട് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍

Scroll to Top