ധവളപത്രവും ബജറ്റും കേരള വികസനവും:എഫ്.എസ്.ഇ.ടി.ഒ കുമ്പളയില്‍ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു
?കുമ്പള: ജീവനക്കാരുടെയും അധ്യാപകരുടെയും സമര ഐക്യ പ്രസ്ഥാനം ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ (FSETO) നേതൃത്വത്തില്‍ ‘ധവളപത്രവും ബജറ്റും കേരള വികസനവും’ എന്ന വിഷയത്തില്‍ കുമ്പള ടൗണില്‍ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.
കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം വി. ജഗദീഷ് ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ മേഖലാ പ്രസിഡന്റ് ജോസ് എം.എസ് അധ്യക്ഷനായി. എന്‍ ജിഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ സെക്രട്ടറി പി.എ ഷെരീഫ് സംസാരിച്ചു. കെ.എസ്.ടി.എ കുമ്പള ഉപജില്ല വൈസ് പ്രസിഡന്റ് അതുല്യ കിരണ്‍ ആര്‍ സ്വാഗതവും കെ.എസ്.ടി.എ കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം അഷ്റഫ് സി. അഞ്ചിലടത്ത് നന്ദിയും പറഞ്ഞു




