20 പരാതികള്‍ തീര്‍പ്പാക്കി ബാലാവകാശ കമ്മീഷന്റെ ജില്ലാതല സിറ്റിങ്

സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ജില്ലാതല സിറ്റിങ് ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കമ്മീഷന്‍ മെമ്പര്‍ കെ ബി മോഹന്‍ കുമാറും ഹിയറിംഗ് നടത്തി. കമ്മീഷന്‍ പരിഗണിച്ച 30 പരാതികളില്‍ 20 എണ്ണം സിറ്റിംഗില്‍ തീര്‍പ്പാക്കി. ബാക്കിയുള്ള 10 കേസുകള്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും നല്‍കുന്നതിനായി മാറ്റിവെച്ചു.

ചെമ്പരിക്ക ജി എല്‍ പി സ്‌കൂളിലെ ചുറ്റുമതില്‍ നിര്‍മ്മാണം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കാന്‍ കമ്മീഷന്‍ ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. അതൃക്കുഴി ജി എല്‍ പി സ്‌കൂളിന്റെ സ്ഥലം മറ്റൊരു വ്യക്തിക്ക് പതിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ സ്ഥലം അളന്നുതിരിച്ച് സ്‌കൂളിന് അര്‍ഹതപ്പെട്ട സ്ഥലം തിരികെ നല്‍കിയതായി കാസര്‍കോട് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കി.സിറ്റിങ്ങില്‍ റവന്യു,പോലീസ്,ആരോഗ്യം ശിശു സംരക്ഷണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു

Scroll to Top