പ്രതി ചെന്താമര കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തന്നെ തൂക്കിക്കൊന്നോളൂ എന്നാണ് കോടതിയോട് ചെന്താമര കഴിഞ്ഞ ദിവസം പറഞ്ഞത്.
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി കോടതി ഇന്ന് പ്രഖ്യാപിക്കും. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തന്നെ തൂക്കിക്കൊന്നോളൂ എന്നാണ് കോടതിയോട് ചെന്താമര കഴിഞ്ഞ ദിവസം പറഞ്ഞത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമെന്ന് ചെന്താമരയോട് സൂചിപ്പിച്ച കോടതിയോട് തന്നെ വേണമെങ്കില്‍ തൂക്കിക്കൊന്നോളൂ എന്നായിരുന്നു ചെന്താമരയുടെ വെല്ലുവിളി.
ഇനിയും മറ്റുള്ളവരെ അപായപ്പെടുത്തുമോ എന്ന ചോദ്യത്തിന് വേണ്ടിവന്നാല്‍ കൊല്ലുമെന്നായിരുന്നു ചെന്താമരയുടെ മറുപടി. തനിക്കെതിരെ എഴുതാന്‍ പറ്റുന്നതൊക്കെ എഴുതിക്കോളൂ, വേണമെങ്കില്‍ തൂക്കിക്കൊന്നോളു എന്നും വെല്ലുവിളിച്ചു. ഒരു ചെകിടത്ത് അടി കിട്ടിയാല്‍ മറ്റേ ചെകിടും കാണിച്ച് കൊടുക്കാന്‍ താന്‍ ഗാന്ധിജി അല്ലെന്ന് കോടതിയെ നോക്കി പരിഹസിക്കുകയും ചെയ്തു. എന്റെ അവസ്ഥ നിങ്ങള്‍ക്ക് വരണം, അപ്പോള്‍ മനസിലാകുo. എനിക്ക് തടസ്സം നില്‍ക്കുന്നവരോടൊക്കെ ഇതായിരിക്കും രീതിയെന്നും ഭീതിപ്പെടുത്തുന്ന തരത്തിലായിരുന്നു പ്രതിയുടെ വെല്ലുവിളി. ഇതെല്ലാം കേട്ട് ചെന്താമര കൊന്ന സുധാകരന്റെയും സജിതയുടെയും പെണ്‍മക്കള്‍ കോടതി മുറിയില്‍ ഉണ്ടായിരുന്നു.
കേസിന്റെ നാള്‍വഴികള്‍
ജനുവരി 27 ചെന്താമര അയല്‍വാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തുന്നു. പ്രതിക്കായി രണ്ടു ദിനം നീണ്ട തിരച്ചില്‍- രാത്രിയും പകലും കൊലപാതകം നടന്ന വീടിനോട് ചേ4ന്ന മലയിടുക്കില്‍ പൊലീസും നാട്ടുകാരും ചേ4ന്നായിരുന്നു തിരച്ചില്‍
28 ന് രാത്രി 11 മണിയോടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു
ഫെബ്രുവരി 5- സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിലും തെളിവെടുപ്പ്
ഫെബ്രുവരി 18- പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി, 2019 ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദായത്. 2022 ല്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയില്‍ താമസിച്ചത്.
മാ4ച്ച് 3- കേസില്‍ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി.
മാര്‍ച്ച് 25 കുറ്റപത്രം സമ4പ്പിച്ചു
480 പേജുള്ള കുറ്റപത്രത്തില്‍ 132 സാക്ഷികളും മുപ്പതിലധികം രേഖകളും ഫൊറന്‍സിക് പരിശോധന ഫലം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെട്ടിരുന്നു. ഫെബ്രു 23 മുതല്‍ മെയ് 6 വരെ വിചാരണ നടന്നു. 132 സാക്ഷികളില്‍ 4 പേര്‍ കൂറുമാറുകയും ചെയ്തിരുന്നു.




