മൂന്ന് കോടി നല്‍കിയാല്‍ മന്ത്രിയാക്കാം’, ഹൈക്കമാന്‍ഡില്‍ നിന്നെന്ന വ്യാജേന ഫോണ്‍കോള്‍; എംഎല്‍എ വിദ്യാ ബാലകൃഷ്ണന്‍ പരാതി നല്‍കി

മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നുമുള്ള വാഗ്ദാനവുമായി എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ദില്ലിയില്‍ നിന്ന് ഫോണ്‍വിളി. വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്.
കോഴിക്കോട്: മന്ത്രിസഭാ പുനഃസംഘടന ഉടന്‍ വരുമെന്നും മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നുമുള്ള വാഗ്ദാനവുമായി എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ദില്ലിയില്‍ നിന്ന് ഫോണ്‍വിളി. വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. വിദ്യയുടെ പരാതിയില്‍ കോഴിക്കോട് സൈബര്‍സെല്‍ അന്വേഷണം തുടങ്ങി. അന്വേഷണം നടക്കുന്ന വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഇല്ലെന്ന നിലപാടില്‍ ആണ് വിദ്യ ബാലകൃഷ്ണന്‍.

നിരവധി എംഎല്‍എമാരെ ഈ വിധത്തില്‍ തട്ടിപ്പുകാര്‍ ബന്ധപ്പെട്ടു എന്നും നേതൃത്വത്തിന്റെ അറിവോടെ ആണ് പരാതി നല്‍കിയത് എന്നും എംഎല്‍എ പറയുന്നു. പണം നല്‍കിയാല്‍ മന്ത്രി പദവി നല്‍കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു ഫോണ്‍ കോള്‍. വാട്‌സ്ആപ്പ് കോള്‍ ആയിരുന്നു ലഭിച്ചത്. ദില്ലിയില്‍ നിന്നാണ് വിളിക്കുന്നത് എന്നാണ് പറഞ്ഞതെന്നും വിദ്യാ ബാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Scroll to Top