കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രി മംഗല്‍പാടിയുടെ ആഭിമുഖ്യത്തില്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് പിയര്‍ എഡ്യൂക്കേറ്റര്‍സ് പരിശീലന പരിപാടി ‘തളിര്’ സംഘടിപ്പിച്ചു.മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.അശോക് കെ. ചടങ്ങിന് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് പി. കെ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷംസീന പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു.ഹോസ്പിറ്റല്‍ പി ര്‍ ഒ എല്‍ ഒ സനല്‍ എം. പരിപാടിക്ക് നന്ദി പറഞ്ഞു. തുടര്‍ന്ന് ഡോ. നസ്മിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖര്‍ ടി., എല്‍ എച് ഐ അന്‍സി ടി. ഇ., കൗണ്‍സിലേഴ്സ് .യോഗിഷ് ഷെട്ടി,.ചിത്ര റായ്, അവിത വി. എന്നിവര്‍ പ്രഥമ ശുശ്രൂഷ,കമ്യൂണിക്കേബിള്‍ ആന്‍ഡ് നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസസ്സ്,ലഹരിയും അക്രമവും,എച് ഐ വി എയ്ഡ്‌സ്, കൗമാരവും സഹ പഠന സഹായിയും തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകളും പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍സ് ജയകൃഷ്ണന്‍ എം. കെ ഷീന,ആര്‍ ബി എസ് കെ നേഴ്‌സ് നാന്‍സി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.ബ്ലോക്കിലെ വിവിധ സ്‌കൂളുകളില്‍ നിന്നും എട്ടും ഒമ്പതും ക്ലാസ്സുകളിലെ 63 ഓളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി.വൈകുന്നേരത്തോടെ പരിപാടിസമാപിച്ചു.
പിയര്‍ എഡ്യൂക്കേറ്റര്‍സ് പരിശീലന പരിപാടി ‘തളിര്’ സംഘടിപ്പിച്ചു
12