Home Kerala വയനാട് പുനരധിവാസം: ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി, സര്‍ക്കാര്‍ ഉത്തരവിറക്കി

വയനാട് പുനരധിവാസം: ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി, സര്‍ക്കാര്‍ ഉത്തരവിറക്കി

by KCN CHANNEL
0 comment

വയനാട് പുനരധിവാസത്തില്‍ ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി. മാനദണ്ഡങ്ങള്‍ വിശദീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടയാള്‍ക്ക് സുരക്ഷിതമായ സ്ഥലത്ത് മറ്റ് വീട് ഉണ്ടെങ്കില്‍ പുനരധിവാസത്തിന് അര്‍ഹതയില്ല. വീട് നശിച്ചതിനുളള 4 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് മാത്രമേ അര്‍ഹതയുളളു.

ദുരന്തമേഖലയിലെ വീട് വാടകക്ക് നല്‍കിയിരിക്കുകായാണെങ്കില്‍ വാടകക്കാരന് പുതിയ വീടിന് അര്‍ഹതയുണ്ട്. വാടക വീടുകളില്‍ താമസിച്ചിരുന്നവര്‍ക്ക് പുനരധിവാസ പ്രകാരം വീട് നല്‍കും.വാടകക്ക് വീട് നല്‍കിയ ആളിന് വേറെ വീടില്ലെങ്കില്‍ അവര്‍ക്കും പുതിയ വീട് അനുവദിക്കും.

ലൈഫ് പദ്ധതി പ്രകാരം നിര്‍മ്മാണത്തിലിരുന്ന വീടുകള്‍ നശിച്ചക്കുകയോ നോ ഗോ സോണിലോ ആണെങ്കില്‍ പുതിയ വീട് നല്‍കും. ഒരു വീട്ടില്‍ താമസിക്കുന്ന കൂട്ടുകൂടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ പുതിയ വീട് നല്‍കും. സുരക്ഷിതമേഖലയിലുളളതും ഭാഗികമായി നശിച്ചതുമായ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പുനരധിവാസത്തിന് അര്‍ഹതയില്ലെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം കേന്ദ്ര ബജറ്റില്‍ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരെ അവഗണിച്ചതിനെതിരെ ദുരന്തബാധിതരുടെ സംഘടന. ബജറ്റില്‍ വലിയ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മുണ്ടക്കൈ ഇന്ത്യയില്‍ അല്ലേ എന്ന് സംശയിച്ചു പോവുകയാണെന്നും ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം ആക്ഷന്‍ കമ്മിറ്റി പ്രതികരിച്ചു.

ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു നടപടിയും ഉണ്ടാകാത്തതില്‍ കടുത്ത നിരാശയുണ്ട്. ഒരു നാടും നാട്ടുകാരും വഴിയാധാരമായിട്ട് 180 ദിവസം കഴിഞ്ഞു. പ്രധാനമന്ത്രി കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ജകേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ജനശബ്ദം ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

You may also like

Leave a Comment