32
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി മേശ കസേര വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഫൈസല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വികസനകാര്യ ക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഖദീജ അബ്ദുല്‍ ഖാദര്‍, ക്ഷേമ കാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ കുളങ്ങര മെമ്പര്മാരായ നൗഫല്‍ പുത്തൂര്‍, സമ്പത്ത് കുമാര്‍, ധര്‍മപാല്‍ ദാരില്ലം, ജുബൈര്യ ശിഹാബ്, മല്ലിക, ഗിരീഷ എന്നിവര്‍ പങ്കെടുത്തു. പരുപാടിയില്‍ 58 കുട്ടികള്‍ക്കുള്ള മേശ കസേരവിതരണംചെയ്തു.