തൃക്കരിപ്പൂര്‍ :
കേന്ദ്ര അവഗണയ്‌ക്കെതിരെ പോരാടുക നവകേരളത്തിനായ് അണിചേരുക എന്നീ മുദ്രാവാക്യ മുയര്‍ത്തി
കെ.എസ്.ടി.എ. മുപ്പത്തിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. ചെറുവത്തൂര്‍ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം ഇ. എം ചന്ദ്രാഗ തന്‍ ഉദ്ഘാടനം ചെയ്തു.തൃക്കരിപ്പൂര്‍ ബസ്റ്റാന്റ് പരിസരത്ത് പ്രകടനവും പൊതുയോഗവും നടന്നു
രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ പൊതുവിദ്യാഭ്യാസ മേഖല തകര്‍ക്കുന്ന നയങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ പ്രതിരോധം തീര്‍ക്കുന്ന കേരളത്തിലെ പുരോഗമന അധ്യാപക പ്രസ്ഥാനമാണ് കെ.എസ്.ടി.എ. വിദ്യാഭ്യാസ മേഖലയിലെ കേരളീയ ബദല്‍ രാജ്യത്തിനു മാതൃകയായി മാറുന്നു. ജില്ല എക്‌സിക്യൂട്ടിവ് അംഗങ്ങളായ വി എസ് ബിജുരാജ് , പുഷ്പ പി , ഈശ്വരന്‍ കെ എം , എ.വി അനിത ഉണ്ണികൃഷ്ണന്‍ പി വി , ശ്രീജ കെ, മുരളീകൃഷ്ണന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സബ്ജില്ല പ്രസിഡണ്ട് മധുകുമാര്‍ എം അധ്യക്ഷത വഹിച്ച പരിപാടിക്ക് സബ്ജില്ല സെക്രട്ടറി പി രാഗേഷ് സ്വാഗതവും സബ്ബ് ജില്ല ജോ : സെക്രട്ടറി പി. സനീപ് നന്ദിയുംരേഖപ്പെടുത്തി
പതാകദിനം ആചരിച്ചു.
22
previous post