വടകരമുക്കില്‍ അതിഥി തൊഴിലാളിക്ക് കുത്തേറ്റു

വെസ്റ്റ് ബംഗാള്‍ സ്വദേശി
ഉത്തംദത്തിനാണ് കുത്തേറ്റത്. ഇയാളെ
പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒപ്പം താമസിക്കുന്ന
ഇമാനുള്‍ ആണ് ഉത്തംദത്തിനെ കുത്തിയത്.

വടകരമുക്കില്‍ അതിഥി തൊഴിലാളിക്ക് കുത്തേറ്റു.
വാടക കെട്ടിടത്തില്‍ താമസിക്കുന്ന
വെസ്റ്റ് ബംഗാള്‍ സ്വദേശി
ഉത്തംദത്തിനാണ് കുത്തേറ്റത്.
മുതുകില്‍ ആഴത്തിലുള്ള മുറിവേറ്റ ഉത്തംദത്തിനെ പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയാണ് സംഭവം.
കൂടെ താമസിക്കുന്ന
ഇമാനുള്‍ ആണ് ഉത്തംദത്തിനെ കുത്തിയത്. വയറ്റിലും പുറത്തും നിരവധി കുത്തേറ്റ് ഗുരുതര നിലയിലാണ്.
മദ്യ ലഹരിയില്‍ വഴക്കുണ്ടാക്കിയപ്പോള്‍ മുറിയില്‍ നിന്നും ഇറങ്ങി പോകാന്‍ പറഞ്ഞതിനായിരുന്നു സുഹൃത്തായ പ്രതി കുത്തിയത്. തുടര്‍ന്ന് പ്രതി രക്ഷപ്പെട്ടു. കൊലപാതക ശ്രമത്തിന് പ്രതിയുടെ പേരില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

Scroll to Top