Home Kerala ഒടുവില്‍ വിജയ്‌യെ കണ്ടു ഉണ്ണിക്കണ്ണന്‍

ഒടുവില്‍ വിജയ്‌യെ കണ്ടു ഉണ്ണിക്കണ്ണന്‍

by KCN CHANNEL
0 comment

‘കാരവാനിലേക്ക് അദ്ദേഹം കൂട്ടിക്കൊണ്ടുപോയി’; വിജയ്‌യെ കണ്ടുവെന്ന് ഉണ്ണിക്കണ്ണന്‍
‘അദ്ദേഹം കോസ്റ്റ്യൂമില്‍ ആയതുകൊണ്ട് ഫോണ്‍ കൊണ്ടുപോകാന്‍ പറ്റിയില്ല’

വിജയ് ആരാധകന്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ മലയാളി ഉണ്ണിക്കണ്ണന്‍ ഒടുവില്‍ ആഗ്രഹം സാധിച്ചു. പുതിയ ചിത്രം ജന നായകന്റെ ലൊക്കേഷനിലെത്തി വിജയ്‌യെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ചുവെന്ന് ഉണ്ണിക്കണ്ണന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. വിജയ്‌യെ നേരില്‍ കാണണമെന്ന ആഗ്രഹവുമായി കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നടക്കുന്നുവെന്നാണ് ഇയാള്‍ അവകാശപ്പെട്ടിട്ടുള്ളത്. ജനുവരി 1 ന് രാവിലെ കാല്‍നടയായി ആരംഭിച്ച യാത്രയാണ് ചെന്നൈയിലെ ജന നായകന്റെ ലൊക്കേഷനില്‍ എത്തിയത്.

‘വിജയ് സാറിനെ കണ്ടു. ലൊക്കേഷനില്‍ ആണ്. കോസ്റ്റ്യൂമില്‍ ആയതുകൊണ്ട് ഫോണ്‍ കൊണ്ടുപോകാന്‍ പറ്റിയില്ല. അതിനാല്‍ ഫോട്ടോയും വീഡിയോയും ഒന്നും എടുക്കാന്‍ പറ്റിയില്ല. അവര്‍ വീഡിയോ എടുത്തിട്ടുണ്ട്. ഫോട്ടോയും ഉണ്ട്. സെറ്റില്‍ നിന്ന് തോളില്‍ കൈ ഇട്ടാണ് വിജയ് അണ്ണന്‍ എന്നെ കാരവാനിലേക്ക് കൊണ്ടുപോയത്. അവിടെയിരുന്ന് ഒരു പത്ത് മിനിറ്റോളം സംസാരിച്ചു. എന്താണ് ഇങ്ങനെ വന്നത് എന്ന് ചോദിച്ചു. കുറേ പ്രാവശ്യം ശ്രമിച്ചു അണ്ണാ എന്നൊക്കെ പറഞ്ഞു. അണ്ണന്‍ കുറേ നേരം എന്നോട് സംസാരിച്ചു. ഞാന്‍ ഇന്ന് ഭയങ്കര ഹാപ്പിയാണ്. ഫോട്ടോയും വീഡിയോയും അവര്‍ അയച്ചുതരും’, ഉണ്ണിക്കണ്ണന്‍ പറയുന്നു. വിജയ്യുടെ അവസാന ചിത്രം എന്ന് കരുതപ്പെടുന്ന ജന നായകനില്‍ അഭിനയിക്കാനുള്ള ആഗ്രഹം അദ്ദേഹത്തോട് പങ്കുവച്ചതായും ഉണ്ണി കണ്ണന്‍ പറയുന്നുണ്ട്.

You may also like

Leave a Comment