Home Kasaragod മൊഗ്രാല്‍ എം സെവന്‍ സ്‌കോര്‍-2025: ഫെഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ലണ്ടന്‍ യുണൈറ്റഡ് ജേതാക്കള്‍

മൊഗ്രാല്‍ എം സെവന്‍ സ്‌കോര്‍-2025: ഫെഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ലണ്ടന്‍ യുണൈറ്റഡ് ജേതാക്കള്‍

by KCN CHANNEL
0 comment

മൊഗ്രാല്‍. കഴിഞ മൂന്ന് ദിവസങ്ങളിലായി എം 7 സോക്കര്‍-2025 മൊഗ്രാല്‍ സോക്കര്‍ സിറ്റി സ്‌കൂള്‍ മൈതാനത്ത് സംഘടിപ്പിച്ച ഫ്‌ലഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ലണ്ടന്‍ യുണൈറ്റഡ് ക്ലബ് ജേതാക്കളായി.
എന്‍എഫ്‌സി നടുപ്പ ളത്തെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലണ്ടന്‍ യുണൈറ്റഡ് ജേതാക്കളായത്. 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ദേശീയ-സംസ്ഥാന താരങ്ങളും,സുഡാനി താരങ്ങളും ബൂട്ടണിഞ്ഞു. ആയിരങ്ങളാണ് കളി കാണാന്‍ മൊഗ്രാല്‍ സ്‌കൂള്‍ മൈതാനത്തേക്ക് ഒഴുകിയെത്തിയത്.
വിജയികള്‍ക്ക് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് താരങ്ങളായ എച്ച്എ ഖാലിദ്,എംഎ അബൂബക്കര്‍ സിദ്ദീഖ്, മഖ്ദൂം എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.ടൂര്‍ണ്ണമെന്റ് കമ്മിറ്റി സംഘാടകര്‍ക്കൊപ്പം കായിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു.

You may also like

Leave a Comment