മാനവികതയുടെ വഴികള്‍ തേടി സ്‌നേഹവീട്


k v മധുസൂദനന്‍

അമ്പലത്തറ: ഭിന്നശേഷി മക്കളോട് സ്‌നേഹത്തിന്റെയും കരുതലിന്റെയും മാതൃകകള്‍ സൃഷ്ടിക്കാന്‍ സമൂഹം കൂടുതല്‍ സന്നദ്ധമാകണമെന്ന് മുന്‍ ഐ.ജി.
മധുസൂദനന്‍ പറഞ്ഞു. സ്‌നേഹവീടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മൂന്ന് പ്രധാനമന്ത്രിമാരുടെ സുരക്ഷാ ചുമതല വഹിച്ച അനുഭവം പങ്കുവെച്ച അദ്ദേഹം, ഭിന്നശേഷിക്കാരായ മക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചേര്‍ത്തുനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്നും അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ ജയരാജന്‍ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. സബിത മുഖ്യപ്രഭാഷണം നടത്തി.
സണ്ണി പൈക്കട,
വി. നാരായണന്‍, അമ്പലത്തറ നാരായണന്‍,
ടി. ശോഭന, കെ. വി. ജാനകി,
ടി. അപ്പകുഞ്ഞി, ജെയിന്‍ കെ. വര്‍ഗീസ്,
അഡ്വ. എന്‍. കരുണാകരന്‍, അഡ്വ. കെ. പീതാംബരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

നിര്‍മല്‍ കുമാര്‍ കാടകവും സുഭാഷ് കാടകവും സംയുക്തമായി അവതരിപ്പിച്ച സാംസ്‌കാരിക ബോധനപ്രകടനങ്ങള്‍ കുട്ടികളെയും മാതാപിതാക്കളെയും ഒരുപോലെ ആവേശഭരിതരാക്കി.

പി. വി. ദിനില സ്വാഗതവും മുനീസ അമ്പലത്തറ നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ വിജയത്തിനായി മനീഷ, നിമിത, റോഷിത, സജിന, ഉണ്ണിമായ, ലീന, റീം, ഷൈമിനി, റിസ, ബിറ്റ്‌സി, ഹരിത, ഗോപിക, രതീഷ്, സരിത, ചന്ദ്രന്‍, സുകുമാരന്‍, പുഷ്പജ, പ്രസീത, സുമതി, സുരമ്യ, പ്രജാത, ബേബി, സീനത്ത്, ജയശ്രീ എന്നിവര്‍ നേതൃത്വം നല്‍കി.

കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന കുടുംബസംഗമം സ്‌നേഹവും സഹകരണവും മാനവിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച ശ്രദ്ധേയമായ വേദിയായി.

Scroll to Top