ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. നടി അന്‍സിബ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരുന്നത്. കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ടിനി ടോമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയമായി അധിക്ഷേപിക്കാന്‍ തുടങ്ങിയ വകുപ്പുകളിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ മാസം 30നാണ് അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ എറണാകുളം ജില്ല സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചത്. അന്‍സിബയ്‌ക്കെതിരെ നടത്തിയ വര്‍?ഗീയ പരാമര്‍ശത്തില്‍ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. അന്‍സിബ ഹസന്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുത്തിരുന്നില്ല.
തുടര്‍ന്ന് അന്‍സിബ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയാണ് അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. കേസിന്റെ പശ്ചാത്തലത്തില്‍ ടിനി ടോമിനെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടയിലാണ് ടിനി ടോം മുന്‍കൂര്‍ ജാമ്യം തേടിയത്. സ്ത്രീകളോടുള്ള മോശം പെരുമാറ്റം (Bns 74), ലൈംഗിക സൂചനയോടെയുള്ള പരാമര്‍ശം(Bns 75), സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രയോഗം( Bns79), മത സ്പര്‍ദ്ധ വളര്‍ത്തല്‍ (Bns 299), മതവികാരം വൃണപ്പെടുത്താല്‍(Bns 302) തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.




