തൊപ്പിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സൈബര്‍ പൊലീസ്; അശ്ലീല വീഡിയോ പങ്കുവെച്ച കേസില്‍ ഒളിവില്‍

തൊപ്പി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെയും പൊലീസ് എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. തൊപ്പിയുടെ യൂട്യൂബ് ചാനല്‍ പൂട്ടിയിരുന്നു.
കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് നോട്ടീസ് ഇറക്കിയിരിക്കുന്നത്. യൂട്യൂബില്‍ അശ്ലീല വീഡിയോ പങ്കുവച്ച കേസില്‍ തൊപ്പി ഒളിവിലാണ്. തൊപ്പി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെയും പൊലീസ് എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. തൊപ്പിയുടെ യൂട്യൂബ് ചാനല്‍ പൂട്ടിയിരുന്നു. അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെച്ച യൂട്യൂബ് ചാനലാണ് പൂട്ടിയത്.

ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടയില്‍ സ്വാധീനം നേടിയത്. തുടക്കംമുതല്‍ ഇവര്‍ ഉപയോഗിക്കുന്ന ഭാഷയ്ക്കും മറ്റും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയുരുന്നു. എന്നാല്‍, സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിഭാഗത്തിന്റെ ശ്രദ്ധ ഇവരിലേക്കെത്തി. പിന്നീട് സുഹൃത്തുക്കള്‍ തമ്മിലുള്ള പരസ്യപ്പോരാണ് യൂട്യൂബ് ചാനല്‍ നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ചത്. യൂട്യൂബ്- ഗെയിമിങ് വരുമാനം പങ്കുവെക്കുന്നതിലെ തര്‍ക്കമാണ് സുഹൃത്തുക്കളായിരുന്നവര്‍ തമ്മില്‍ പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയത് എന്നാണ് വിവരം.

അതേ സമയം, സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു പിടിയിലായിരുന്നു. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ കേസിലും തൊപ്പി പ്രതിയാണ്. Mrz Shameer എന്ന യൂട്യൂബ് ചാനലില്‍ ജൂണ്‍ 10ന് രാത്രി മണി മുതല്‍ നടത്തിയ ലൈവ് സ്ട്രീമീഗിനിടെ ചാനല്‍ ഉടമയായ ഷമീര്‍, ജാസി, മമ്മു എന്നിവര്‍ ചേര്‍ന്ന് നടത്തിയ കടുത്ത അശ്ലീല-ലൈംഗിക പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.

Scroll to Top