‘പ്രോജക്ട് സീറോ’ അനധികൃത ചെങ്കല്‍ഖനനം മേഖലകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

അഴിമതിക്കെതിരായ സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി നടപ്പിലാക്കി വരുന്ന പ്രോജെക്ട് സീറോയുടെ ഭാഗമായി കാസര്‍ഗോഡ് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി. നാരായണന്റെ നേതൃത്വത്തില്‍ പൈവളിഗെ, മീഞ്ച വില്ലേജ് പരിധികളില്‍ മിന്നല്‍പ്പരിശോധ നടത്തി. പരിശോധനയില്‍ മേഖലയിലെ 6 ചെങ്കല്‍ ഖനന സ്ഥലങ്ങളില്‍ നിന്നായി 5187 ക്യുബിക് ചെങ്കല്ല് അനധികൃതമായി ഖനനം ചെയ്തതായി കണ്ടെത്തുകയും കര്‍ണ്ണാടകയിലേക്ക് കടത്തുകയായിരുന്ന ചെങ്കല്ല് നിറച്ച 7 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.തുടര്‍ നടപടികളുടെ ഭാഗമായി ചെങ്കല്‍വാഹനങ്ങളുടെ പിഴയിനത്തില്‍ മാത്രം 1,35,686/- രൂപ ഈടാക്കിയിട്ടുള്ളതും അനധികൃത ഖനനം നടന്ന സ്ഥലമുടമസ്ഥരില്‍ നിന്നും പിഴ ഈടാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് അറിയിച്ചു.

എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ സനല്‍ തോമസ്, ജില്ലാ അസിസ്റ്റന്റ് ജിയോളജിസ്റ്റ് അജിത്ത്, കാസറഗോഡ് വിജിലന്‍സ് യൂണിറ്റിലെ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഇ. വി. രമേശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. വി. ജയന്‍, പി. വി. ലിജിന്‍, വിജേഷ് എന്നിവര്‍ മിന്നല്‍പ്പരിശോധനയില്‍ പങ്കെടുത്തു.

Scroll to Top