അവസാന മിനിറ്റില്‍ വീണ്ടും തിരിച്ചുവരവ്; ഇംഗ്ലണ്ടിനെ തുരത്തി അര്‍ജന്റീന ഫൈനലില്‍


ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം അവസാന നിമിഷങ്ങളില്‍ എന്‍സോ ഫെര്‍ണാണ്ടസ്, ലൗത്താരോ മാര്‍ട്ടിനസ് എന്നിവര്‍ നേടിയ ഗോളുകളിലാണ് അര്‍ജന്റീനയുടെ വിജയം.
അറ്റ്‌ലാന്റ: ലോകകപ്പിലെ വാശിയേറിയ രണ്ടാം സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തോല്പിച്ച് ഫൈനലില്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് അര്‍ജന്റീന ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നത്. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകില്‍ നിന്ന് ശേഷമാണ് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് അര്‍ജന്റീന മത്സരം സ്വന്തമാക്കിയത്. ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ കാളി പരുക്കന്‍ ആവാന്‍ തുടങ്ങി. എന്നാല്‍ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളില്‍ ആന്റണി ഗോര്‍ഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. വലതുവോങ്കി നിന്നുള്ള മോര്‍ഗന്‍ റോജസിന്റെ മികസിച്ചൊരു ക്രോസ് കൃത്യമായ ടച്ചിലൂടെ എമി മാര്‍ട്ടിനെസിനെയും മറികടന്ന് അര്‍ജന്റീനയുടെ വലകുലുക്കി.

ഗോള്‍ നേടിയ ശേഷം പൂര്‍ണ്ണമായും പ്രതിരോധത്തിലേക്കിറങ്ങുന്ന ഇംഗ്ലണ്ട് നിരയെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. സ്ട്രൈക്കറായി കളിക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ അടക്കം പ്രതിരോധത്തിലേക്കിറങ്ങുന്ന കാഴ്ചയാണ് അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ കണ്ടത്. അര്‍ജന്റീനയുടെ ഗോള്‍ എന്നുറപ്പിച്ച രണ്ട് അവസരങ്ങള്‍ ജോര്‍ദാന്‍ പിക്ക്ഫോര്‍ഡ് രക്ഷപ്പെടുത്തിയതും അര്‍ജന്റീനയ്ക്ക് വിനയായി.

എന്നാല്‍ കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ എന്‍സോ ഫെര്‍ണാണ്ടസിലൂടെ അര്‍ജന്റീന സമനില ഗോള്‍ കണ്ടെത്തി. പോസ്റ്റിലേക്ക് നിരന്തരം ഷോട്ടുകള്‍ ഉതിര്‍ത്തുകൊണ്ടിരുന്ന എന്‍സോയുടെ ഗോളിന് തൊട്ടുമുന്‍പുള്ള ഷോട്ട് ജോര്‍ദാന്‍ പിക്ക്ഫോര്‍ഡ് തട്ടിയകറ്റിയെങ്കിലും മെസ്സി എടുത്ത കോര്‍ണറില്‍ നിന്നും മികച്ചൊരു ലോങ്ങ് റേഞ്ചറിലൂടെ എന്‍സോ വലകുലുക്കി. കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ മെസിയുടെ ഗംഭീരമായൊരു ക്രോസില്‍ നിന്നും ലൗത്താരോ മാര്‍ട്ടിനസ് അര്‍ജന്റീനയ്ക്കായി വിജയഗോള്‍ നേടി. ഇനി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ ജൂണ്‍ 19 ന് അര്‍ജന്റീന സ്‌പെയിനിനെ നേരിടും.

Scroll to Top