കാഞ്ഞങ്ങാട്,മാവുങ്കാലില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍.


കൊയിലാണ്ടി സ്വദേശി സൂര്യന്‍, കോഴിക്കോട് താമരശ്ശേരി സ്വദേശി അനസ് എന്ന റമ്പൂട്ടാന്‍
അനസ്
എന്നിവരാണ് പിടിയിലായത്.

മാവുങ്കാലില്‍
സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ യെ തള്ളിയിട്ട് 3 പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍.
മാവുങ്കല്‍ നെല്ലിത്തറ പുലയനടുക്കത്തെ പി. സിന്ധുവിന്റെ മാല കവര്‍ന്ന കേസില്‍ കൊയിലാണ്ടി മാവേലിക്കണ്ടി ഹൗസില്‍ സൂര്യന്‍, കോഴിക്കോട് താമരശ്ശേരി അടിവാരം മുപ്പ തേക്കര്‍ഹൗസില്‍ അനസ് എന്ന റമ്പൂട്ടാന്‍ അനസ് എന്നിവരാണ് പിടിയിലായത്. ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.ദിനേശന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യും.
മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇതേ രീതിയില്‍ നടത്തിയ കവര്‍ച്ചുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കാഞ്ഞങ്ങാട്ടെ കവര്‍ച്ച നടത്തിയത് ഇവരാണെന്ന് സമ്മതിച്ചത് .
കൂത്തുപറമ്പ് എ.സി.പി സിബി ടോമിന്റെ നേതൃത്വത്തില്‍ നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിനോടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
299 സിസിടിവി കാമറകള്‍ പരിശോധിച്ചെങ്കിലും ഹെല്‍മറ്റ് ധരിച്ചതിനാല്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന ദൃശ്യം മാത്രമാണ് ലഭിച്ചത്. എന്നാല്‍ കോഴിക്കോട് ഒരു ഹോട്ടലില്‍ ചായ കഴിക്കാനായി സ്‌കൂട്ടര്‍ നിര്‍ത്തി ഹെല്‍മെറ്റ് ഒഴിവാക്കി നടന്നുപോകുന്ന ദൃശ്യം ലഭിച്ചതോടെ അനസിനെ തിരിച്ചറിഞ്ഞു.തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി അനസിന്റെ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്.ഇതോടെ കൂട്ടുപ്രതിയെയും അറസ്റ്റ് ചെയ്തു.കാഞ്ഞങ്ങാട്ടെ കവര്‍ച്ച നടത്തിയതിനുശേഷം മംഗളൂരു ഭാഗത്തേക്കാണ് പോയത്.സ്‌കൂട്ടര്‍ അവിടെ ഉപേക്ഷിച്ചിരുന്നു. പ്രതികള്‍ കാഞ്ഞങ്ങാട്ടും കവര്‍ച്ച നടത്തിയത് സമ്മതിച്ചു. പ്രതികളെ ജയിലില്‍ ചോദ്യം ചെയ്ത് ശേഷം കസ്റ്റഡിയില്‍ വാങ്ങി കാഞ്ഞങ്ങാട്ടേക്ക് കൊണ്ട് വരുമെന്ന് ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ജോലികഴിഞ്ഞ് കാഞ്ഞങ്ങാട് നിന്നും സ്വന്തം സ്‌കൂട്ടിയില്‍ പോകവെയാണ് പിന്തുടര്‍ന്ന് എത്തിയ കവര്‍ച്ചാ സംഘം താലിമാല കവര്‍ന്നത്.

Scroll to Top