കഴിഞ്ഞ ഒരു മാസം 3.81 കോടി സര്‍വീസുകള്‍ നടത്തിയെന്നും സ്ത്രീ യാത്രക്കാരുടെ എണ്ണം ഒരു ദിവസം 12 ലക്ഷമായി ഉയര്‍ന്നെന്നും മന്ത്രി പറഞ്ഞു. നേരത്തെ അഞ്ചര ലക്ഷമായിരുന്നു സ്ത്രീ യാത്രക്കാരുടെ എണ്ണം. ടൂറിസം രംഗത്തും നേട്ടമുണ്ടായി. ഗവി, പൊന്മുടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലും സന്ദര്‍ശകര്‍ വര്‍ധിച്ചു.
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി വന്‍ വിജയമെന്ന് ?ഗതാ?ഗത മന്ത്രി സി പി ജോണ്‍. കഴിഞ്ഞ ഒരു മാസം 3.81 കോടി സര്‍വീസുകള്‍ നടത്തിയെന്നും സ്ത്രീ യാത്രക്കാരുടെ എണ്ണം ഒരു ദിവസം 12 ലക്ഷമായി ഉയര്‍ന്നെന്നും മന്ത്രി പറഞ്ഞു. നേരത്തെ അഞ്ചര ലക്ഷമായിരുന്നു സ്ത്രീ യാത്രക്കാരുടെ എണ്ണം. ടൂറിസം രംഗത്തും നേട്ടമുണ്ടായി. ഗവി, പൊന്മുടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലും സന്ദര്‍ശകര്‍ വര്‍ധിച്ചു. മലക്കാപ്പാറയില്‍ 48 ശതമാനം സന്ദര്‍ഷകര്‍ കൂടിയെന്നും സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു. പ്രിയദര്‍ശിനി മൂലം മാസം 60 കോടി രൂപയാണ് റവന്യൂ നഷ്ടം. ബജറ്റില്‍ 600 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ അധികാര വികേന്ദ്രീകരണം കൊണ്ടുവന്നുവെന്നും മന്ത്രി പറഞ്ഞു. എല്ലാ ഡിപ്പോകളിലും എംഎല്‍എമാര്‍ അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചു. 149 എന്ന നമ്പറില്‍ കോള്‍ സെന്റര്‍ തുടങ്ങി. മൂന്ന് മാസത്തില്‍ ഒരിക്കല്‍ ജീവനക്കാര്‍ക്ക് മികച്ച സേവനത്തിന്റെ അടിസ്ഥാനത്തില്‍ ബഹുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വേളി മുതല്‍ പാര്‍വതി പുത്തനാര്‍ വരെ പാസ്സഞ്ചര്‍ സര്‍വീസ് തുടങ്ങുമെന്ന് അറിയിച്ച സി പി ജോണ്‍, വാഹന അപകട ചികിത്സക്കുള്ള പി എം റാഹത് പദ്ധതിയുടെ ടെസ്റ്റ് റണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ഭ?ഗമായി ഒന്നര ലക്ഷം രൂപ വരെ സൗജന്യമായി ലഭിക്കും. പദ്ധതി സഹയത്തിനായി ആശുപത്രികളില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.




