മുന്‍ഗാമിയുടെ അനുസ്മരണത്തില്‍ മുഖ്യമന്ത്രിയെ മുക്കിയോ ? പുതുപ്പള്ളിയിലെ ചടങ്ങില്‍ സതീശന്‍ ഇല്ല

ജൂലൈ 18 ശനിയാഴ്ചയാണ് ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ നേൃത്വത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ദേവാലയത്തിലെ ഓഡിറ്റോറിയത്തില്‍ വച്ച് ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നത്

ഉമ്മന്‍ചാണ്ടി, വി ഡി സതീശന്‍
പുതുപ്പള്ളിയില്‍ ശനിയാഴ്ച നടക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി വി ഡി സതീശന് ക്ഷണമില്ല. പകരം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഉദ്ഘാടകന്‍. എന്നാല്‍, അതേദിവസം കോട്ടയത്തുള്ള മുഖ്യമന്ത്രി സതീശന്‍, ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തുമെന്നാണ് വിവരം.
ജൂലൈ 18 ശനിയാഴ്ചയാണ് ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ നേൃത്വത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ദേവാലയത്തിലെ ഓഡിറ്റോറിയത്തില്‍ വച്ച് ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതിനുസമാനമായ വിപുലമായ സമ്മേളനമാണ് ഇത്തവണയും ഒരുക്കുന്നത്.
പത്ത് വര്‍ഷത്തിനുശേഷം സംസ്ഥാനത്ത് ഭരണം കിട്ടുകയും ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുകയും ചെയ്ത ശേഷം നടക്കുന്ന ആദ്യ അനുസ്മരണ സമ്മേളനമാണിത്. ഈ പരിപാടിയിലെ സതീശന്റെ അസാന്നിധ്യം, നിലവില്‍ കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പ് പോരുമായും കൂട്ടിവായിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

Scroll to Top