മേലുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു; ഇടുക്കിയില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍

മേലുദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഇടുക്കിയിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ മാത്യുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഗുരുതരമായ സ്വഭാവദൂഷ്യവും അച്ചടക്കലംഘനവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നടപടി. ഇയാള്‍ മുന്‍പും സസ്‌പെന്‍ഷനിലായിട്ടുണ്ട്.
ഇടുക്കി: മേലുദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്ത് (DHQ ക്യാമ്പ്) സേവനമനുഷ്ഠിച്ചുവരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ മാത്യുവിനെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. 2026 ഏപ്രില്‍ 18-നാണ് സംഭവം.

ഇടുക്കി ഡിവൈഎസ്പി ഓഫീസിലേക്ക് ഫോണ്‍വിളിച്ച അഖില്‍ മാത്യു, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൂടാതെ, പൊലീസ് സേനയിലെ മേലുദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിലൂടെ ഗുരുതരമായ സ്വഭാവദൂഷ്യവും അച്ചടക്കലംഘനവും നടത്തിയതായി വകുപ്പുതല പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്, അഖില്‍ മാത്യുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. വീടിന് മുന്നില്‍ ഉണ്ടായ വഴക്ക് അന്വേഷിക്കാന്‍ എത്തിയ ഇടുക്കി പൊലിസ് സ്റ്റേഷന്‍ എസ്‌ഐയെയും അസഭ്യം പറഞ്ഞിരുന്നു. നേരത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് വന്നതാണ് ഈ പൊലീസ് ഉദ്യോ?ഗസ്ഥന്‍.

Scroll to Top