ഓഗസ്റ്റ് 18ന് കരമാര്‍ഗം ചരക്കുനീക്കം തുടങ്ങിയേക്കും; അനുമതി നല്‍കി ദേശീയപാത അതോറിറ്റി
ദേശീയപാതയിലൂടെ ചരക്ക് നീക്കത്തിന് എന്‍എച്ച്എഐ അനുമതി ലഭിച്ചിരിക്കുകയാണ്. തീയതി സര്‍ക്കാര്‍ ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ തുറക്കുന്നു. കരമാര്‍ഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ് 18 ന് തുടങ്ങിയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ദേശീയപാതയിലൂടെ ചരക്ക് നീക്കത്തിന് എന്‍എച്ച്എഐ അനുമതി ലഭിച്ചിരിക്കുകയാണ്. തീയതി സര്‍ക്കാര്‍ ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞമാസം ദേശീയപാതയില്‍ ട്രയല്‍ റണ്‍ നടത്തിയിരുന്നു.




