പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയില്‍

പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ പീഡനം. മലപ്പുറം സ്വദേശി പൂക്കോട്ടൂര്‍ വാഴയില്‍ വീട്ടില്‍ എം.സിറാജാണ് പാലക്കാട് ചിറ്റൂരില്‍ വച്ച് പിടിയിലായത്. ഫാം നോക്കി നടത്താനെന്ന പേരില്‍ ചിറ്റൂരില്‍ എത്തിയ സിറാജ് പെണ്‍ സുഹൃത്തിന്റെ 16 വയസുള്ള മകളെ പീഡിപ്പിച്ചെന്നാണ് കേസ്.

കുട്ടിക്ക് പ്രേതബാധയുണ്ടെന്നും ഒഴിപ്പിച്ചില്ലെങ്കില്‍ ആപത്ത് വരമെന്നും കുടുംബത്തെ വിശ്വസിപ്പിച്ചായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി.

Scroll to Top