നീറ്റ് റദ്ദാക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. ഡല്‍ഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ ശ്രദ്ധ നീറ്റ് വിഷയത്തിലേയ്ക്ക് വീണ്ടും കൊണ്ടുവന്നു. നീറ്റിനെ തുടക്കം മുതല്‍ എതിര്‍ത്തത് തമിഴ് നാടാണ്. പരീക്ഷയില്‍ ക്രമക്കേടുണ്ടാകുമെന്ന് നേരത്തെ തമിഴ്‌നാട് മനസിലാക്കി. ഇതിനാലാണ് നീറ്റിനെതിരെ പോരാട്ടം നടത്തിയത്. നീറ്റ് റദ്ദാക്കുക മാത്രമാണ് ഏക പോംവഴിയെന്നും എം കെ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.നീറ്റ് പരീക്ഷയുടെ അപകടങ്ങളെക്കുറിച്ച് തമിഴ്നാടും ഡിഎംകെയുമാണ് ആദ്യം മുന്നറിയിപ്പ് നല്‍കിയതെന്ന് അദ്ദേഹം കുറിച്ചു.
നീറ്റ് പരീക്ഷ പൂര്‍ണ്ണമായി റദ്ദാക്കണമെന്ന പ്രധാന ആവശ്യം സമരത്തിന്റെ ഹൃദയഭാഗത്ത് തന്നെ നിലനിര്‍ത്തണമെന്ന് എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയുള്ള പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നതിനിടയിലാണ് ഡിഎംകെ ഡിഎംകെ നേതൃത്വവും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന സമരം കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്തോറും കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും പിണറായി വിജയന്‍ പറഞ്ഞു.
സിജെപി പ്രവര്‍ത്തകരും വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ് ചുക്ക് ആരംഭിച്ച സമരത്തിന് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ആദ്യം മുതല്‍ തന്നെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ പങ്കെടുത്തിരുന്നു. പിന്നീട് വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും എംപിമാരും സമരത്തിന്റെ ഭാഗമായി. സിപിഎം ജനറല്‍ സെക്രട്ടറിയും കേന്ദ്ര നേതാക്കളും എംപിമാരും പൊലീസ് അതിക്രമത്തിനെ ചെറുത്ത് സംരക്ഷണ വലയം തന്നെ തീര്‍ത്തിരുന്നു.
പൊലീസിനൊപ്പം ലാത്തിയുമായി ഗുണ്ടാസംഘവും സമരക്കാരെ അക്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വരികയാണെന്നും പിണറായി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് സമരത്തിന് നേതൃത്വം കൊടുത്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ബലപ്രയോഗത്തിനിടെ രാഹുലിന് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.




