ദുബായ്: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ പുത്തിഗെ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്ല കണ്ടത്തിലിന് ദുബായ് കെഎംസിസി പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി ഉജ്വല സ്വീകരണം നല്‍കി.
നാട്ടില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ അബ്ദുല്ല കണ്ടത്തില്‍ കാഴ്ചവെക്കുന്ന സമര്‍പ്പണബോധവും നേതൃത്വപാടവവും മാതൃകാപരമാണെന്നും, ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് പൊതുസേവന രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്കുന്ന അബ്ദുല്ല കണ്ടത്തിലിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു.
ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരികെ, യാഖൂബ് മൗലവി എന്നിവര്‍ ചേര്‍ന്ന് അബ്ദുല്ല കണ്ടത്തിലിന് ഷാള്‍ അണിയിച്ച് ആദരിച്ചു.
പ്രവാസി സമൂഹവും നാട്ടിലെ സംഘടനാ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ആത്മബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ കെഎംസിസിയുടെ പങ്ക് നിര്‍ണായകമാണെന്നും,
പ്രവാസികളുടെ പിന്തുണയും കരുത്തും നാടിന്റെ വികസനത്തിനും പൊതുപ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രചോദനമാണെന്നും, പ്രവാസി സമൂഹം എന്നും നാടിനൊപ്പമാണെന്നും അവരുടെ സേവനങ്ങള്‍ സമൂഹത്തിന് വിലമതിക്കാനാവാത്ത സംഭാവനകളാണെന്നും മറുവടി പ്രസംഗത്തില്‍ അബ്ദുല്ല കണ്ടത്തില്‍ പറഞ്ഞു
ദേര നായിഫ് കാസറഗോഡ് ഡൈനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പഞ്ചായത്ത് കെഎംസിസി ആക്ടിങ് പ്രെസിഡെന്റ് തൗസീഫ് കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.
ദുബായ് കെഎംസിസിമഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരികെ, യാഖൂബ് മൗലവി പുത്തിഗെ, മണ്ഡലം ട്രെഷറര്‍ മന്‍സൂര്‍ മര്‍ത്യ, ദുബായ് കെഎംസിസി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുനീര്‍ ബേരികെ, മണ്ഡലം വൈസ് പ്രസിഡന്റ് സലാം പാടലടുക്ക, മൊയ്ദു കണ്ണൂര്‍, അലി മുഗു, അഷ്റഫ് ഉറുമി, അസ്‌കര്‍ മുഗു, ഷംസു പാടലടുക്ക തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണൂര്‍ സ്വാഗതവും നാസര്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു




