KPCC ആസ്ഥാനത്തേക്കുള്ള BJP മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗിച്ച് പൊലീസ്. വെള്ളയമ്പലത്തിനും- ഇന്ദിരാ ഭവനും നടുവില്‍ ബാരിക്കേട് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ഡല്‍ഹിയില്‍ കലാപം അഴിച്ചുവിടാന്‍ നീക്കമെന്ന് എംഎല്‍എ വി. മുരളീധരന്‍ പറഞ്ഞു. പരീക്ഷാക്രമക്കേടില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചതാണ്. പ്രസംഗം തുടരുമ്പോഴും പ്രവര്‍ത്തകര്‍ ഒരു വശത്ത് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കുന്നുണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു.
ഡല്‍ഹിയിലെ കോണ്‍ഗ്രസ്സ് സമരം മോദി ഭരണത്തെ അട്ടിമറിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നാടിനെ രക്ഷിച്ച പ്രധാനമന്ത്രിയാണ് മോദി. സര്‍ക്കാര്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നു. കുട്ടികളുടെ പേരില്‍ കോണ്ഗ്രസ് മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്നു. ജനാധിപത്യം വഴി പിന്തുണ കിട്ടില്ലെന്ന് കോണ്‍ഗ്രസിന് അറിയാം. അത് കൊണ്ട് ഗൂഢാലോചന നടത്തി ഭരണം പിടിക്കാന്‍ ശ്രമിക്കുന്നു. ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
അതേസമയം രാജ്യതലസ്ഥാനത്തെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം നടന്നു. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് മുന്നിലെത്തിയത്. രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പൊലീസിനും കേന്ദ്ര സര്‍ക്കാരിനെതിരെ നേതാക്കള്‍ മുദ്രാവാക്യം വിളിച്ചു. വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നുവെന്നും പേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ലോക് കല്യാണ്‍ മാര്‍ഗില്‍ നടത്തിയ പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധിയടക്കമുള്ള നിരവധി പ്രതിപക്ഷ നേതാക്കളെയും എംപിമാരെയും ഡല്‍ഹി പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ സോണിയാ ഗാന്ധിയും എത്തിയിരുന്നു.




