എം എസ് എസ് (മുസ്ലിം സര്‍വീസ് സൊസൈറ്റി) കാസര്‍കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് നെല്ലിക്കുന്ന് സ്‌കൂളിലേക്ക് നോട്ട് പുസ്തകങ്ങള്‍ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജലീല്‍ മുഹമ്മദ്, സെക്രട്ടറി സമീര്‍ ആമസോണിക്‌സും ചേര്‍ന്ന് പിടിഎ പ്രസിഡണ്ട് റാഷിദ് പൂരണത്തിന് കൈമാറി. എം എസ് എസ് വനിത ജില്ലാ സെക്രട്ടറി സാബിറ എവറസ്റ്റ് മുഖ്യ അതിഥിയായിരുന്നു.
രാമ കൃഷ്ണ ഹോളള( വാര്‍ഡ് കൗണ്‍സിലര്‍),
പ്രവീണ ദേവി കെ വി (പ്രിന്‍സിപ്പല്‍),
ശ്രീജ ആറ് എസ് (പ്രിന്‍സിപ്പല്‍ ),
പ്രിയ സി എച്ച് (എച്ച് എം),
ഹസൈനാറാജി തളങ്കര,യൂസഫ് തളങ്കര,എം എസ് എസ് വനിത വിങ്അംഗങ്ങളായ മറിയം ഒ. കെ,സാഹിറ വിന്നര്‍, ശബാന ഷാഫി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു
ഗേള്‍സ് ഹൈസ്‌കൂളിലേക്ക്എം എസ് എസ് കാസര്‍കോട് യൂണിറ്റ് പുസ്തകങ്ങള്‍ വിതരണം ചെയ്തു.




