ഫ്രാന്‍സ് 15 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കി;യൂറോപ്പിലാദ്യം

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുക, ഓണ്‍ലൈന്‍ ആശ്രിതത്വം കുറയ്ക്കുക, ഡിജിറ്റല്‍ ലോകത്തിലെ അപകടങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്തവരെ സംരക്ഷിക്കുക എന്നിവയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍

അമിതമായ ഓണ്‍ലൈന്‍ ഉപയോഗം കുട്ടികളില്‍ സൃഷ്ടിക്കുന്ന ദോഷഫലങ്ങള്‍ നിയന്ത്രിക്കുന്നതിനായി കര്‍ശന നിയമവുമായി ഫ്രാന്‍സ്. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്ന നിയമം പാസാക്കിയ ഫ്രാന്‍സ്‌തോ ഇത്തരത്തില്‍ സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായി മാറി.
പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ശക്തമായ പിന്തുണയുള്ള പുതിയ നിയമപ്രകാരം, 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കാന്‍ സാധിക്കില്ല. ഉപയോക്താക്കളുടെ പ്രായം നിര്‍ബന്ധമായും സ്ഥിരീകരിക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കും നിയമം നിര്‍ദേശം നല്‍കുന്നു.
ചൊവ്വാഴ്ച ഫ്രഞ്ച് സെനറ്റ് അംഗീകരിച്ച നിയമം പിന്നീട് നാഷണല്‍ അസംബ്ലിയില്‍ 279 അനുകൂല വോട്ടുകള്‍ക്കും 81 എതിര്‍വോട്ടുകള്‍ക്കുമാണ് പാസായത്. ഇതോടെ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് ഇത്രയും വ്യാപകമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നായി ഫ്രാന്‍സ് മാറി.

Scroll to Top