നാഷനല്‍ വിമന്‍സ് ലീഗ് കാസര്‍കോട് ജില്ലക്ക് പുതിയ സാരഥികള്‍

സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നാഷനല്‍ വിമന്‍സ് ലീഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു.

ജമീല ടീച്ചര്‍ ഉദുമ (പ്രസിഡന്റ്) എല്‍. സുലൈഖ കാഞ്ഞങ്ങാട് ( ജനറല്‍ സെക്രട്ടറി ) ഷമീന മുഹമ്മദ് തൃക്കരിപ്പൂര്‍ (ട്രഷറര്‍)

വൈസ് പ്രസിഡന്റുമാരായി
നജ്മ റാഫി കാഞ്ഞങ്ങാട്
ജസീല കോട്ടപ്പുറം
സമീറ നാസര്‍ കാഞ്ഞങ്ങാടിനെയും

സെക്രട്ടറിമാരായി
റഷീദ പള്ളിക്കര
റസീന കോട്ടപ്പുറം
ഹസീന പടന്നക്കാടിനെയും തെരഞ്ഞെടുത്തു.

കാഞ്ഞങ്ങാട് വ്യാപാരി ഭവനില്‍ ചേര്‍ന്ന ജില്ല പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ വെച്ചാണ് വീമന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഹസീന ടീച്ചര്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.

വിമന്‍സ് ലീഗിന്റെ ജില്ലയിലെ സംഘടന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം പൊതു സമൂഹത്തിന് മികച്ച സേവനം നല്‍കാനുള്ള പദ്ധതികള്‍ക്ക് കണ്‍വന്‍ഷന്‍ രൂപം നല്‍കി.

Scroll to Top