37
ജി എച്ച് എസ് കൊടിയമ്മ സ്‌കൂളില്‍ എഴുത്തുകൂട്ടം വായനക്കൂട്ടം ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. എഴുത്തുകാരന്‍ സുരേന്ദ്രന്‍ കാടങ്ങോട് ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് സജിത കെ എം ശില്പശാലക്ക് നേതൃത്വം നല്‍കി. അധ്യാപകരായ സജിരാഗ്, റിജോയ്, നൗഫല്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകളെടുത്തു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മാഗസിന്‍ പ്രകാശനവും നടന്നു.