കാസര്‍കോട് ജില്ലയില്‍ നടക്കുന്ന ആദ്യത്തെ പരിപാടിയായിരിക്കും ഈ ‘പ്രൈഡ് ഈവന്റ്’. കാസര്‍കോട് ജില്ലയില്‍ LGBTQIA+ കമ്മ്യൂണിറ്റിയുടെ വിസിബിലിറ്റി മറ്റു ജില്ലകളെ അപേക്ഷിച്ചു കുറവാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ ഇതിന്റെ പ്രാധാന്യം വളരെ നല്ലതാണ്. എല്ലാവരെയും ഒരുപോലെ ചേര്‍ത്ത് പിടിക്കാന്‍ സാധിക്കുകയ്യെന്നാല്‍ വലിയൊരു മനസ്സ് തന്നെ ആവശ്യമാണ്. അതുകൊണ്ട് തന്നെ ആളുകളിലേക്ക് മികച്ച സന്ദേശം നല്‍കുവാന്‍ ഈ പരിപാടിയിലൂടെ ഞങ്ങള്‍ക്ക് സാധിക്കുമെന്നുറപ്പുണ്ട്. ക്ഷേമ (LGBTQ+ Community based organization, Kasaragod) എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന 25 ലധികം പേര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരമൊരു പരിപാടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ താങ്കളുള്‍പ്പെടുന്ന മീഡിയ ഇതിന്റെ ഭാഗമാകണമെന്ന അഭ്യര്‍ത്ഥിക്കുന്നു.
പ്രൈഡ് ഈവന്റ്
30