കാസര്‍ഗോഡ്: മാനുഷിക , സാഹോദര്യ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവവരാണ് ആഗോള വിഘടന വാദികളെന്നു എഴുത്ത്കാരനും പ്രമുഖ പ്രഭാഷനുമായ പി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ഇന്ന് ഓരോ കലാസൃഷ്ടിയെയും സങ്കുചിത താല്പര്യക്കാര്‍ വിലയിരുത്തുന്നത് അവരവരുടെ സൌകര്യത്തിനനുസരിച്ചാണ്. ഇന്നവര്‍ക്ക് ഇന്ന കല മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്ന് എവിടെയും നിഷ്‌കര്‍ഷിച്ചിട്ടില്ല. വേടനുമുന്പ് തന്നെ താഴെക്കിടയില്‍ ഉള്ളവന്റെ വിഹ്വലതകളും ദുരവസ്ഥകളും തുറന്നു കാട്ടിയ കലാകാരന്മാര്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അന്ന് പക്ഷെ, ഇത്രത്തോളം വിവേചനം നടക്കാതിരിക്കുന്ന കാലമായിരുന്നതുകൊണ്ട് വിവാദമായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..
കാസര്‍ഗോഡ് തനിമാ കലാ സാഹിത്യവേദി കാസര്‍ഗോഡ് ഡയലോഗ് സെന്റെര്‍ ഹാളില്‍ നടത്തിയ ‘ഭാഷ, സംസ്‌കാരം, പ്രതിരോധം ‘ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലെ മെഹറുകളെപ്പോലെ ഇന്ത്യന്‍ ഭരണകൂടം ഭയപ്പെടുന്ന ഒരു സമൂഹം ഉണ്ട് എന്നത് തന്നെയാണ് അവര്‍ അന്ന് നടത്തിയ പ്രക്ഷോഭത്തിന്റെ വാര്‍ഷികം ആഘോഷിച്ചിട്ടും സവര്‍ണ്ണ സര്‍ക്കാരോ അതിന്റെ സില്‍ബന്ധികളോ പ്രതികരിക്കാതിരുന്നതെന്നു തുടര്‍ന്ന് സംസാരിച്ച പ്രമുഖ പത്ര പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ രാവണേശ്വരം അഭിപ്രായപ്പെട്ടു,
ഓരോ പ്രദേശങ്ങളിലും ഭാഷയ്ക്ക് അതിന്റെതായ മാറ്റം വായ്‌മൊഴിയിലൂടെ രൂപ പരിണാമം സംഭവിച്ചിട്ടുണ്ട്.
അത് രാഷ്ട്രീയവല്കരിക്കുന്നതിനു പകരം പ്രാദേശികമായ താല്പര്യം മനസ്സിലാക്കി മാറ്റുന്നതിനാണ് ഭരണകൂടം മുന്‍കൈ എടുക്കേണ്ടതെന്നു രവീന്ദ്രന്‍ പറഞ്ഞു.
തനിമ സെക്രട്ടറി റഹ്‌മാന്‍ മുട്ടതോടി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അബുത്വാഈ അധ്യക്ഷത വഹിച്ചു.
കാസര്‍ഗോഡ് സാഹിത്യ വേദി പ്രസിഡണ്ട് എ എസ് മുഹമ്മദ് കുഞ്ഞി, അഷറഫ് അലി ചേരങ്കൈ തുടങ്ങിയവര്‍ സംസാരിച്ചു.
കെ പി എസ് വിദ്യാനഗര്‍ നന്ദി ആശംസിച്ചു.