ജനറല്‍ ആശുപത്രിയിലെ ജീവനക്കാരുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വൈറലാകുന്നു
കാസര്‍കോട്: പാവപ്പെട്ട രോഗികളെ ചേര്‍ത്തു പിടിക്കുന്നതില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ മാതൃകയാകുന്നു. എല്ലാവരും ഉണ്ടായിട്ടും ആരും തിരിഞ്ഞു നോക്കാതെ രോഗം വന്ന് അവശായവരെ പോലീസ്: ഫയര്‍ ഫോര്‍ സ് , സന്നദ്ധ പ്രവര്‍ത്തകര്‍ ചികിത്സക്ക് എത്തിക്കുന്നത് ജനറല്‍ ആശുപത്രിയിലേക്കാണ്. ഇവകരെ കുളിപ്പിക്കുകയും പ്രാഥമിക കാര്യങ്ങള്‍ക്ക് സഹായിക്കുന്നതും ഇവിടത്തെ ജീവനക്കാരാണ്. പല രോഗികളും ബെഡില്‍ തന്നെയാണ് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ഈ അവസ്ഥയില്‍ നോക്കാന്‍ പറ്റാത്തതിനാലാണ് ബന്ധുക്കള്‍ ഉപേക്ഷിക്കുന്നത്. ഇവരെ പരിചരിക്കുന്നതും ഇവര്‍ക്ക് ഡയപ്പര്‍, വസ്ത്രം പ്രഭാത ഭക്ഷണം എല്ലാം ഇവിടത്തെ സ്ഥിരം – താല്‍ക്കാലിക . ജീവനക്കാരുടെ നേതൃത്വത്തിലാണ്.
പാവപ്പെട്ട രോഗിയുടെ ബന്ധുക്കളെ സഹായിക്കാനും ജനറല്‍ ആശുപത്രി ജീവനക്കാര്‍ രംഗത്തുണ്ട്. കിടപ്പിലായ ഭര്‍ത്താവിനെ ചികിത്സിക്കാന്‍ കൊണ്ട് വന്ന സ്ത്രീയുടെ കണ്ണീര്‍ക്കഥ കേട്ട ജീവനക്കാര്‍ ഉടന്‍ തന്നെ രോഗിയുടെ ബന്ധുവിന് വീല്‍ ചെയര്‍ നല്‍കിയ സംഭവം വൈറല്‍ ആയിരിക്കുകയാണ്. സെക്യൂരിറ്റിയോടാണ് ആ സ്ത്രീ സങ്കടം പറഞ്ഞത്. തന്റെ ഭര്‍ത്താവ് രോഗിയാണ്. വീട്ടില്‍ ഉപ്പ കിടപ്പ് രോഗിയാണ് . ഒരു പഴയ വീല്‍ ചെയറെങ്കിലും കിട്ടിയിരുന്നെങ്കില്‍ ഉപ്പയെ ബാത്ത്‌റൂമില്‍ കൊണ്ട് പോകാനു പുറം കാഴ്ച കാണിക്കാനും ഉപകാരമായേനെ . ഉടന്‍ തന്നെ ജീവനക്കാര്‍ ഒരു സന്നദ്ധ പ്രവര്‍ത്തകനെ സമീപിച്ച് ആ ഉമ്മക്ക് പുതിയ വില്‍ ചെയര്‍ സമ്മാനിക്കുകയായിരുന്നു.
