24
കാസര്‍കോട് എം.എസ്.എസ് ( മുസ്ലിം സര്‍വീസ് സൊസൈറ്റി) ആഭിമുഖ്യത്തില്‍ നെല്ലിക്കുന്ന് അങ്കണവാടിയിലേക്ക് ബാഗുകള്‍ വിതരണം ചെയ്തു. പ്രവേശനോത്സവം പരിപാടിയിലാണ് ബാഗുകള്‍ വിതരണം ചെയ്തത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിയാന ഹനീഫ് ഉദ്ഘാടനം ചെയ്തു. ശോഭ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എംഎസ്എസ് കാസര്‍ഗോഡ് യൂണിറ്റ് പ്രസിഡണ്ട് ഹനീഫ് പി എം. സെക്രട്ടറി സമീര്‍ ആമസോണിക്‌സ് എന്നിവര്‍ സംസാരിച്ചു. സിന്ധു സുപ്രൈസര്‍. മിസ്തുര സുപ്രൈസര്‍. അഞ്ജു. സാജിദ് ക്രൗണ്‍. റിസ്വാദ് കട്ടപ്പണി.സാജിദ് കാറ്ററിംഗ് അസ്ലം. കെബീര്‍. അര്‍ഷാദ് ബിസ്മില്ല. തുടങ്ങിയവരും അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പരിപാടി പങ്കെടുത്തു