പെരിയ സ്വദേശിയായ യുവാവ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മരിച്ചു
കാസര്‍കോട്: പെരിയ സ്വദേശിയായ യുവാവ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പെരിയ, പെരിയോക്കിയിലെ പരേതനായ കുഞ്ഞിരാമന്റെ മകന്‍ ഷിനോജ് (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം ഉണ്ടായത്. കണ്ണൂര്‍, എളയാവൂര്‍ വൈദ്യര്‍ പീടികയിലെ ഒരു ബാര്‍ ഹോട്ടല്‍ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ താമസസ്ഥലത്തെ ശുചിമുറിയില്‍ വീണു കിടക്കുന്ന നിലയിലാണ് ഷിനോജിനെ കണ്ടെത്തിയത്. കൂടെ താമസിക്കുന്ന സഹജീവനക്കാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നു വ്യക്തമായത്. കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തു. മൃതദേഹം വൈകിട്ടോടെ വീട്ടിലെത്തിച്ച ശേഷം സംസ്‌കരിച്ചു. ഭാര്യ: സുമ (ബംഗ്ളൂരു), മകള്‍: ശ്രീയാനി. മാതാവ്: ഓമന. സഹോദരങ്ങള്‍: മനോജ്, രേവതി.
പെരിയയില്‍ പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു
130