Home Editors Choice കളിയും ചിരിയുമായി പുതിയ അദ്ധ്യയന വര്‍ഷത്തെ വരവേറ്റ് കാസര്‍കോട് നഗരസഭ ബഡ്സ് സ്‌കൂള്‍ കുട്ടികള്‍

കളിയും ചിരിയുമായി പുതിയ അദ്ധ്യയന വര്‍ഷത്തെ വരവേറ്റ് കാസര്‍കോട് നഗരസഭ ബഡ്സ് സ്‌കൂള്‍ കുട്ടികള്‍

by KCN CHANNEL
0 comment

കാസര്‍കോട്: പുതിയ അദ്ധ്യയനവര്‍ഷാരംഭം ആഘോഷമാക്കി കാസര്‍കോട് നഗരസഭ ഭാരത് ബി.ആര്‍.സി ബഡ്സ് സ്‌കൂള്‍ കുട്ടികള്‍. കുടുംബശ്രീ ജില്ലാ മിഷന്‍, കാസര്‍കോട് നഗരസഭ കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തില്‍ വനിതാ ഭവന്‍ ഹാളില്‍ വെച്ച് വിപുലമായി പ്രവേശനോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആയിഷ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, വാര്‍ഡ് കൗണ്‍സിലര്‍ രഞ്ജിത, മുനിസിപ്പല്‍ സെക്രട്ടറി ജലീല്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷക്കീല മജീദ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ റെനീഷ, സാമൂഹ്യ വികസന കണ്‍വീനര്‍ ഷാഹിദ യൂസഫ് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതു സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം വിപുലമായ രീതീല്‍ പരിപാടി നടത്താന്‍ തീരുമാനിച്ചത്. മുസ്ലിം സര്‍വ്വീസ് സൊസൈറ്റി (എം.എസ്.എസ്) സ്‌പോണ്‍സര്‍ ചെയ്ത കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. പരിപാടിക്ക് സ്‌കൂള്‍ ടീച്ചര്‍ ശില്പ നന്ദി അറിയിച്ചു.

You may also like

Leave a Comment