Home Kasaragod കാസര്‍കോട് നഗരസഭാ തല സ്‌കൂള്‍ പ്രവേശനോത്സവം മഡോണ സ്‌കൂളില്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു

കാസര്‍കോട് നഗരസഭാ തല സ്‌കൂള്‍ പ്രവേശനോത്സവം മഡോണ സ്‌കൂളില്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു

by KCN CHANNEL
0 comment

കാസര്‍കോട്: കാസര്‍കോട് നഗരസഭാ തല സ്‌കൂള്‍ പ്രവേശനോത്സവം മഡോണ എ.യു.പി സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അമീന്‍ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കെ, വാര്‍ഡ് കൗണ്‍സിലര്‍ ഹസീന നൗഷാദ്, ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ ഹക്കീം, സിസ്റ്റര്‍ മരിയ ലിസ്സി, പി.ടി.എ വൈസ് പ്രസിഡന്റ് ഉനൈസ് പി, മദര്‍ പി.ടി.എ പ്രസിഡന്റ് മഞ്ജുള ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാദ്ധ്യാപിക സിസ്റ്റര്‍ ഷോബിധ എ.സി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ബിജി ജേക്കബ് നന്ദിയും പറഞ്ഞു.

You may also like

Leave a Comment