Advertisement

മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെതിരെ എക്‌സൈസ് കേസെടുത്തു, 23 വയസിന് മുന്‍പ് മദ്യം ഉപയോ?ഗിച്ചെന്ന കുറ്റത്തില്‍ നടപടി

By kcnchannel / October 13, 2026

23 വയസിന് മുന്‍പ് മദ്യം ഉപയോ?ഗിച്ച കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതി സുഹൈലിനെ എക്‌സൈസ് ചോദ്യം ചെയ്യും.
കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ്. 23 വയസിന് മുന്‍പ് മദ്യം ഉപയോ?ഗിച്ച കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതി സുഹൈലിനെ എക്‌സൈസ് ചോദ്യം ചെയ്യും. ആലുവ എക്സൈസ് റേഞ്ച് ആണ് കേസ് എടുത്തത്. മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെയും കേസ് എടുത്തിരുന്നു.

എറണാകുളം സംഭവം അതി ദാരുണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു പ്രതികരിച്ചു. 23 വയസിന് താഴെയുള്ള ആള്‍ക്ക് മദ്യം കൊടുത്ത സംഭവത്തില്‍ മൂന്ന് ബാറുകള്‍ക്കെതിരെ കേസ് എടുത്തെന്നും ഒരു വിട്ടുവീഴ്ചയും സര്‍ക്കാരില്‍ നിന്ന് ഉണ്ടാകില്ലെന്നും എം ലിജു പ്രതികരിച്ചു. സര്‍ക്കാര്‍ കൃത്യമായ മാര്‍ഗ്ഗരേഖ ഇറക്കുമെന്നും മന്ത്രി അറിയിച്ചു.