അര്‍ണബ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറി, വിശാഖപ്പട്ടണത്ത് നിന്ന് 350 കിമി അകലെ, കടുത്ത ജാ?ഗ്രത, 53 ട്രെയിനുകള്‍ റദ്ദാക്കി
‘
അര്‍ണബ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരത്ത് കരതൊടും. ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കുകയും 53 ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. കരതൊടുന്ന സമയത്ത് മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.
ചെന്നൈ: ‘അര്‍ണബ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറി. നിലവില്‍ വിശാഖപ്പട്ടണത്തിന് 350 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നും നാളെയുമായി 53 ട്രെയിനുകള്‍ റദ്ദാക്കി. അതേസമയം, കേരളത്തില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. അര്‍ണബ് നാളെ ആന്ധ്രാ തീരത്ത് കരതൊടുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഒക്ടോബ ര്‍നാളെ ഉച്ചയ്ക്ക് മുന്‍പായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്തും കരതൊടുമെന്നാണ് നി?ഗമനം. ഗോപാല്‍പൂരില്‍ നിന്ന് 610 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്ന് 650 കിലോമീറ്ററും അകലെയാണ് ഇതിന്റെ കേന്ദ്രമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കരതൊടുന്ന സമയത്ത് മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ മുതല്‍ 140 കിലോമീറ്റര്‍ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ അര്‍ണബ് ആഞ്ഞടിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്.
