Advertisement

ബിജെപി പ്രതിഷേധ ജനസഭ നാളെ (ഒക്ടോബര്‍ 14)

By kcnchannel / October 13, 2026

കാസര്‍ഗോഡ് : വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ഭരണപരാജയത്തിനും സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ഇടത് – വലത് മുന്നണികള്‍ നടത്തുന്ന ശ്രമത്തിനെതിരെയും ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും പ്രതിഷേധ ജനസഭയും ഒക്ടോബര്‍ 14 ബുധനാഴ്ച്ച നടക്കും.

ഉച്ചയ്ക്ക് 3 മണിക്ക് കറന്തക്കാട് നിന്നും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും.

തുടര്‍ന്ന് കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പ്രതിഷേധ ജനസഭ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.